കോട്ടയം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സംഘടിപ്പിക്കുന്ന കോട്ടയം താലൂക്ക് വ്യവസായ നിക്ഷേപക സംഗമം ഇന്ന് കോട്ടയം തിരുനക്കര ഐശ്വരി റസിഡന്‍സിയില്‍ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ റ്റി. ഷാജി അദ്ധ്യക്ഷത വഹിക്കും. എസ്. ബി.റ്റി എസ്.എം.ഇ ബ്രാഞ്ച് ചീഫ് മാനേജര്‍ കെ. ഇ പൗലോസ് മുഖ്യപ്രഭാഷണം നടത്തും. കൗണ്‍സിലര്‍ ജയശ്രീ കുമാര്‍, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ചന്ദ്രശേഖരന്, കാനറാ ബാങ്ക് എസ്.എം.ഇ ബ്രാഞ്ച് മാനേജര്‍ റാണി ജോര്‍ജ്ജ്, കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് ജോര്‍ജ് തോമസ് കുളങ്ങര എന്നിവര്‍ സംസാരിക്കും. വ്യവസായ സംരഭം തുടങ്ങുന്നതിന് ആവശ്യമായ പഞ്ചായത്ത് അനുമതികള്‍, വൈദ്യുതി കണക്ഷന്, മലിനീകരണ നിയന്ത്രണം എന്നിവ സംബന്ധിച്ച് പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി തോമസ്, കെ.എസ്.ഇ.ബി അസി. എഞ്ചിനീയര്‍ സുരേന്ദ്രന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി എഞ്ചിനീയര്‍ കെ.ജി സജീവ്, വ്യവസായ വകുപ്പ് പദ്ധതികള്‍ സംബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ജി. രാജീവ് എന്നിവര്‍ ക്ലാസ്സെടുക്കും. താലൂക്ക് വ്യവസായ ഓഫീസര്‍ സി. ജി. മിനിമോള്‍ സ്വാഗതവും കോട്ടയം മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസര്‍ കേശവന് നമ്പൂതിരി നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: