കുണ്ടറ: കൊട്ടിയത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബിവറേജസ് ഔട്ട്ലെറ്റ് കണ്ണനല്ലൂര്‍ തഴുത്തല റോഡില്‍ വാലുമുക്കില് സ്ഥാപിക്കുന്നതിന് എതിരെ നാട്ടുകാര്‍ രംഗത്ത്. ക്യാഷ്യൂ ഫാക്ടറിക്കും നാഷണല്‍ പബ്ലിക് സ്കൂളിനും മുസ്ലീംപള്ളിക്കും മദ്രസയ്ക്കും സമീപമായി സിപിഎം ഒത്താശയോടുകൂടി ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ജനകീയസമിതി രൂപീകരിച്ചാണ് കണ്ണനല്ലൂര്‍ ജംഗ്ഷനില്‍ സായാഹ്ന ധര്‍ണ്ണ നടത്തിയത്. സിപിഎം വാര്‍ഡ്മെമ്പറുടെ ജ്യേഷ്ഠന്റെ കെട്ടിടത്തില്‍ ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെയാണ് ബിജെപി, കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എടക്കമുള്ള പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണയും തുടര്‍സമര പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നത്. സിപിഎം നേതാക്കളും ബന്ധുക്കളും താമസിക്കുന്ന പ്രദേശങ്ങളില്‍ ഔട്ട്ലെറ്റിനെതിരെ അവര്‍ സമരം ചെയ്യുകയും അല്ലാത്ത സ്ഥലങ്ങളില്‍ അതിനെ അനുകൂലിക്കുന്നതും വിരോധാഭാസമാണെന്ന് ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് കൊട്ടിയം സുരേന്ദ്രനാഥ് പറഞ്ഞു.
ജനകീയ സമിതി ചെയര്മാന് അസനാര്കുഞ്ഞ്, വൈസ് ചെയര്മാന് ശ്രീപ്രസാദ്, കണ്‍വീനര്‍ തുളസീഭായ്, ജോയിന്റ് കണ്‍വീനര്‍മാരായ കിഴവൂര്‍ റഹീം, അന്‍സാരി, ബിജെപി നേതാവ് ബൈജു പുതുച്ചിറ, ബ്ലോക്ക് മെമ്പര്‍ ഗീതാദേവി, വാര്‍ഡ് മെമ്പര്‍മാരായ ഷൈലജ, വസന്ത ബാലകൃഷ്ണന്, തുളസീഭായ്, സവാദ് മടവൂര്‍, ഷിജാര്‍ കണ്ണനല്ലൂര്‍, സിന്ധു ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: