റോം: ഇറ്റലിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ആറ് പേര് കൊല്ലപ്പെട്ടു. മധ്യ ഇറ്റലിയിലെ അബ്രുസോ മേഖലയിലാണ് അപകടം.
കാമ്പോ ഫെലിസ് സ്കൈ സ്റ്റേഷന് സമീപമുള്ള മഞ്ഞുമലയിലാണ് കോപ്റ്റര്‍ തകര്‍ന്നുവീണത്. സ്നോ റൈഡിങിനിടെ പരിക്കേറ്റ ആളെ ലാ അക്വിലായിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.
കനത്ത മൂടല്‍മഞ്ഞിലേക്ക് കടന്ന ഹെലികോപ്റ്റര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ നിന്നു 120 കിലോമീറ്റര്‍ അകലെയാണ് കാമ്പോ ഫെലിസെന്ന പ്രശസ്തമായ സ്കൈയിങ് റിസോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: