കല്‍പ്പറ്റ: കേരളാ കാര്‍ഷിക സര്‍വ്വകലാശാല അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന നാലാമത് പുഷ്പോത്സവം 27ന് ആരംഭിക്കും. പ്രദര്‍ശനത്തിനായി 466 ഇനം റോസ് ചെടികള്‍ വിദേശത്തുനിന്ന് കൊണ്ടുവന്നിട്ടുണ്ട്.
കേന്ദ്രത്തില്‍ 1200 ഓളം റോസ് ഇനങ്ങളുമുണ്ട്. 12 ഏക്കര്‍ സ്ഥലത്താണ് പുഷ്പോത്സവം. പൂപ്പൊലി 2017 എന്ന പേരിലാണ് പരിപാടി. മുന്‍ വര്‍ഷങ്ങളില്‍ സണ്ഗാര്ഡന്, മൂണ്‍ ഗാര്ഡന്, ഡ്രീം ഗാര്ഡന് എന്നിവ കാണാന്‍ പതിനായിരങ്ങളാണ് ചുരം കയറി വയനാട്ടിലെത്തിയത്.
ഡാലിയ, ഓര്‍ക്കിഡ് ഉദ്യാനങ്ങള്‍, വിഷരഹിത പച്ചക്കറിത്തോട്ടം എന്നിവയും പൂപ്പൊലിയുടെ ഭാഗമായി ഉണ്ടാകും.
5000ല്‍ പരം ഇനങ്ങളാണ് ഡാലിയ ഗാര്‍ഡനില്‍. മൊട്ടിടുന്ന പരുവത്തിലാണ് ഡാലിയ ചെടികളില്‍ ഏറെയും. ഇറക്കുമതി ചെയ്തതടക്കം 1300 ഓളം ഇനങ്ങളാണ് ഓര്‍ക്കിഡ് ഉദ്യാനത്തില്‍ ഉണ്ടാകുകയെന്ന് റിസര്‍ച്ച് അസിസ്റ്റന്റ് പ്രിയ ലോറന്‍സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: