ബെംഗളൂരു: കര്‍ണ്ണാടക മന്ത്രി ഉള്‍പ്പടെയുള്ളവരില്‍ നിന്ന് അനധികൃത സ്വത്ത് പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു. ചെറുകിട വ്യവസായ മന്ത്രി രമേഷ് എല്‍. ജാര്‍കിഹോലി, സംസ്ഥാന വനിതാ കോണ്‍ഗ്രസ് പ്രസിഡന്റ് ലക്ഷ്മി ഹെബ്ബേല്കര് എന്നിവരില്‍ നിന്ന് 162 കോടിയുടെ അനധികൃത സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഇരുവര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങള്‍ മുന്‍പ് ഉയര്‍ന്നിരുന്നു.
ജാര്കിഹേലിയുടേയും, ലക്ഷ്മിയുടേയും വീടുകളിലും മറ്റും നടത്തിയ പരിശോധനയില്‍ ബിനാമി പേരുകളിലാണ് ഇരുവരും നടത്തിയ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കിലോഗ്രാംസ്വര്ണ്ണവും, വെള്ളി ആഭരണങ്ങളും ഇതോടൊപ്പം ഐടി വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
പണത്തിന്റെ കൃത്യമായ ഉറവിടം വ്യക്തമാക്കാന്‍ ഇവര്‍ക്കായില്ല. അതിനിടെ ബെംഗളൂരുവിലെ പഞ്ചസാര കമ്പനിയില്‍ ഇരുവര്‍ക്കും പങ്കാളിത്തമുണ്ടെന്നും കണ്ടെത്തി. കമ്പനിയില്‍ നിന്നുള്ള വരുമാനം ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നില്ല.
ബെല്‍ഗാവില്‍ നിന്നുള്ള എംഎല്‍എയുടെ സഹോദരനാണ് ഇരുവരേയും സംബന്ധിച്ച് ആദായ നികുതി വകുപ്പിന് സുചന നല്‍കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്ത് നിക്ഷേപം നടത്തിയിട്ടുള്ള ആദായ നികുതി അടയ്ക്കാത്ത നേതാക്കളെ സംബന്ധിച്ച.് അന്വേഷണം ശക്തമാക്കിയതായി ഐടി വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: