കൊച്ചി: ബസ് ചാര്‍ജ് വര്‍ധനയുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ്സുടമകള്‍ നടത്തിയ സമരം സംസ്ഥാനത്ത് പൂര്‍ണ്ണം. സമരം ജനജീവിതത്തെ സാരമായി ബാധിച്ചു.
ചില ജില്ലകളില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തിയെങ്കിലും യാത്രാക്ലേശത്തിന് പരിഹാരമായില്ല. പ്രത്യേകിച്ച് ഗ്രാമീണമേഖലയില്‍. വൈകിട്ട് ആറുമണിയോടെ ചില സ്ഥലങ്ങളില്‍ വണ്ടിയോടി.
സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും പണിമുടക്കില്‍ പങ്കെടുത്തെന്നും കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ അവകാശപ്പെട്ടു. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നും വിഷയത്തില്‍ അധികൃതര്‍ ഉടന്‍ ഇടപെടുമെന്നാണു കരുതുന്നതെന്നും സംസ്ഥാന ഭാരവാഹിയായ എം.ബി. സത്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: