തിരുവല്ല: കടപ്ര ജയന്തപുരം കൈനിക്കര ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ മകരത്തിരുവോണ മഹോത്സവം 28 വരെ നടക്കും. മഹോത്സവത്തിന്റെ ഭാഗമായി ശ്രീമദ് ഭഗവദ്ഗീത, നാരയണീയ ജ്ഞാനയജ്ഞം 27 വരെ എല്ലാ ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് ആറ് വരെ തുടരും.കഴിഞ്ഞ ദിവസം നടന്ന ഭാഗവദഗീത നാരായണീയ ജ്ഞാന യജ്ഞ ത്തിന്റെ ഭദ്രദീപ പ്രതിഷ്ഠാകര്‍മ്മം തന്ത്രി പറമ്പൂരില്ലത്ത് തൃവിക്രമന്‍ വാസുദേവന്‍ ഭട്ടതിരി നിര്‍വഹിച്ചു.
ഇന്ന് നാരായണീയ പാരായണം, പ്രഭാഷണം. 7.45 ന് മഹാവിഷ്ണമാതൃസമിതിയുടെ ഭജന. 26 ന് ഉച്ചക്ക് 1 ന് സമൂഹജ്ഞാനപ്പാനപാരായണം, വിഷ്ണു സഹസ്രനാമം, നാമസങ്കീര്‍ത്തനം എന്നിവയുണ്ടാകും.നാരായണീയ പാരായണത്തില്‍ രുഗ്മിണി സ്വയംവരം പ്രഭാഷണം. വൈകിട്ട് 7ന് ദീപക്കാഴ്ച.27 ന് ഗണപതി ഹോമം, നര്മ്മാല്യം അഭിഷേകം, ഉഷ:പൂജ എന്നിവക്കു ശേഷം നാരയണീയ പാരായണം .കുചേലവൃത്തം തത്വങ്ങള്‍ പ്രഭാഷണം.12 ന് സമര്‍പ്പണം, ആചാര്യ ദക്ഷിണ.7 ന് ദീപക്കാഴ്ച 7.30 ന് മഹാലക്ഷ്മി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍.
28ന് രാവിലെ 7 ന് ശയനപ്രദക്ഷിണം. 8 ന് നവകം, ശ്രീഭൂതബലി. ഉച്ചക്ക് ഒന്നിന് മഹാപ്രസാദമൂട്ട്. വൈകുന്നേരം 4.30 ന് എതിരേല്പ്. 7.15ന് ജയന്തപുരേശന്‍ പുരസ്കാര സമര്‍പ്പണം. ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം ഗായകന് കായംകുളം ബാബുവിന് ക്ഷേത്രം ട്രസ്റ്റി കെ.ജി.നമ്പൂതിരി പുരസ്കാരം നല്കി ആദരിക്കും. പുരസ്കാര സമര്‍പ്പണ സംഗമം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിര്‍വിണ്ണാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്യും.
നിരവധി രാഷ്ട്രീയ സാമൂഹ്യ,സാമുദായിക പ്രമുഖര്‍ ചടങ്ങില്‍ സംബന്ധി ക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 7.40 ന് കായംകുളം ബാബുവും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: