ചാലക്കുടി: യാത്ര നിരക്ക് വര്ദ്ധനായടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സ്വകാര്യ ബസുകളുടെ സുചന പണിമുടക്ക് ജനങ്ങളെ വലച്ചു.മിക്കയിടങ്ങളിലും ഹര്‍ത്താലിന്റെ പ്രതീതയായിരുന്നു.കെ.എസ്ആര്ടിസി അധിക സര്‍വ്വീസുകള്‍ നടത്തിയെങ്കിലും സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന മേഖലയിലുള്ളവര്‍ ഏറെ ബുദ്ധിമുട്ടി.ചാലക്കുടിയിലെ കിഴക്കന്‍ മേഖലയായ അതിരപ്പിള്ളി,പരിയാരം,കുറ്റിച്ചിറ,തുടങ്ങിയ ഭാഗത്തേക്ക് അധികവും സ്വകാര്യ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്.ബസിലാത്തതിനാല് കച്ചവട സ്ഥാപനങ്ങള്‍ ഭൂരിഭാഗവും തുറന്ന് പ്രവര്‍ത്തിച്ചില്ല.
സ്ക്കൂള്,കോളേജ് എന്നിവ പലതും അവധിയായിരുന്നു.സര്‍ക്കാര്‍ -സ്വകാര്യ ഓഫീസുകളിലും ഹാജര്‍ നില കുറവായിരുന്നു.മിനിമം ചാര്‍ജ്ജ് ഒന്‍പത് രൂപയാക്കുക,വിദ്യാര്‍ത്ഥികളുടെ ചാര്‍ജ്ജ് രണ്ട് രുപയാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യം.ഡീസല്‍ വില വര്‍ദ്ധനവിന്റെ പേരില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ബസുടമകള്‍ വില കുറഞ്ഞപ്പോള്‍ ചാര്‍ജ്ജ് കുറക്കാതെ ജനങ്ങളെ വഞ്ചിക്കുകയായരുന്നെന്നും പരാതിയുണ്ട്.കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ്ജ് ഒരു രൂപ കുറച്ചിട്ടും സ്വകാര്യ ബസുകള്‍ ചാര്‍ജ്ജ് കുറച്ചിരുന്നില്ല.ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യാത്രക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: