തൊടുപുഴ: നഗരത്തില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്.
പ്രസ് ക്ലബിന് എതിര്‍വശത്ത് താമസിക്കുന്ന കൊച്ചുകോഴവലിക്കല് സ്വാതി കൃഷ്ണ (23)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലരയോടെ വീടിന് പിന്‍ഭാഗത്ത് വച്ചാണ് നായയുടെ കടിയേറ്റത്. വലത് കാലിന്റെ പാദത്തിലാണ് നായ കടിച്ചത്. സ്വാതിയുടെ നിലവിളികേട്ട് ഓടിക്കൂടിയ ബന്ധുക്കളും നാട്ടുകാരുമാണ് നായയെ കീഴ്പ്പെടുത്തി സ്വാതിയെ രക്ഷപെടുത്തിയത്. കാലില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
നായ്ക്കളുടെ വന്ധ്യംകരണത്തിനായി അഞ്ച് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിനായി നഗരസഭ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനാണ് തെരുവ് നായ്ക്കള്‍ പെരുകുന്നതിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: