ന്യൂദല്‍ഹി: വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യ ജയശങ്കറിന്റെ കാലാവധി സര്‍ക്കാര്‍ ഒരു വര്‍ഷം കൂടി നീട്ടി. ജനുവരി 28നു അവസാനിക്കാനിരിക്കെയാണു കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്. 1977 ബാച്ച് ഐഎഫ്എസ് അംഗമാണു ജയശങ്കര്‍.
2015 ജനുവരി 29നാണു ജയശങ്കര്‍ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റത്. ആണവ വിതരണ ഗ്രൂപ്പില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ സജീവ പങ്കാളിയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: