പള്ളിപ്പുറം: ശുചീകരണത്തിന്റെ പേരില്‍ ജെസിബി ഇറക്കി പൊതുകുളത്തിന്റെ കല്‍ക്കെട്ട് തകര്‍ത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി. വിശാഖപുരത്തെ വലിയകുളത്തിന്റെ കല്‍പ്പടവുകളാണ് ജെസിബി ഇറക്കിയതിനെ തുടര്‍ന്ന് തകര്‍ന്നത്. ബിജെപി പ്രവര്‍ത്തകര്‍ ഏതാനും ദിവസം മുമ്പ് ശുചീകരിച്ച കുളം ഇപ്പോള്‍ ഉപയോഗിക്കാനാകാത്ത സ്ഥിതിയിലാണെന്നും ഇവര്കുറ്റപ്പെടുത്തി. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണത്തിന് ശേഷം പരിസരമാകെ വൃത്തിഹീനമായികിടക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.ആര്. പ്രസാദ്, സി.ആര്. രാജേഷ് ജില്ലാ സെക്രട്ടറി ടി. സജീവ് ലാല്‍, എം.വി. രാമചന്ദ്രന്, ബേബി കളരിക്കല്‍, എബ്രഹാം മാത്യു വാഴത്തറ, ഷാന്‍ മോഹന്‍, ഗോപി ദാസ്, വിദ്യാധരന്, വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: