ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹ. ബാങ്കിലെ തഴക്കര ശാഖയിലെ കോടികലുടെ അഴിമതിയെ സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിഡിജെഎസ് ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു. ബാങ്ക് ഭരണ സമിതിയെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന രീതിയില്‍ ഇടതു വലതു മുന്നണികള്‍ നടത്തുന്ന സമരപ്രഹസനം മൂലം യഥാര്‍ത്ഥ പ്രതികള്‍ സംരക്ഷിക്കപ്പെടുകയാണെന്നും യോഗം വിലയിരുത്തി.
വിലക്കയറ്റം തടയുക, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് പിന്‍വലിക്കുക, റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുക, കുടിവെള്ള പ്രശ്നം പരിഹരിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ശക്തമായ പ്രക്ഷോഭത്തിന് രൂപം നല്കി. ജില്ലാ പ്രസിഡന്റ് ഷാജി എം. പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി. മന്മഥന്, സന്തോഷ് ശാന്തി, അഡ്വ. സിനില്‍ മുണ്ടപ്പള്ളി, പി.എസ്. രാജീവ്, വത്സലകുമാര്‍, ജയാഅജയകുമാര്, റെജി മാവനാല്‍, രാജേഷ്, ബി. സത്യവാന്, കെ.പി. ബൈജു, മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: