ന്യൂദല്‍ഹി: എവറസ്റ്റ് കൊടുമുടിയുടെ ഉയരം പുനര്‍നിര്‍ണ്ണയിക്കും. ശാസ്ത്രജ്ഞന്മാരുള്പ്പെടെയുള്ളവര് ഉയരം സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് സര്‍വ്വെ ഓഫ് ഇന്ത്യ അധികൃതര്‍ ഉയരം പുനര്നിര്ണ്ണയിക്കാനൊരുങ്ങുന്നത്.
നേപ്പാളിലുണ്ടായ ഭൂചലനങ്ങളെത്തുടര്‍ന്ന് എവറസ്റ്റ് ചുരുങ്ങി പോയോയെന്നാണ് ശാസ്ത്രജ്ഞരുടെ സംശയം. സര്‍വ്വെ ഓഫ് ഇന്ത്യ അധികൃതര്‍ നല്കുന്ന കണക്കുകള്‍ പ്രകാരം 29,028 അടിയാണ് എവറസ്റ്റിന്റെ ഉയരം.
നേപ്പാള്‍ ഭൂകമ്പത്തെത്തുടര്‍ന്ന് ഇതിന് മാറ്റം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഫലക ചലന പഠനങ്ങളില്‍ പുതിയ വഴിത്തിരിവാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: