ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അളിയന് സുരേന്ദര്‍ കുമാര്‍ ബന്‍സാലിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
റോഡുകളും മറ്റും നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയതിലെ ക്രമക്കേടുകളെക്കുറിച്ചാണ് ആരോപണം. അഴിമതി വിരുദ്ധ സംഘടനയുടെ സ്ഥാപകനായ രാഹുല്‍ ശര്‍മയാണ് പരാതി നല്‍കിയത്.
പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് വിവിധ ഏജന്‍സികളുടെ പേരില്‍ ബന്‍സാല്‍ കരാറുകള്‍ കൈക്കലാക്കിയെന്നാണ് ആരോപണം. ഇതിന് വ്യാജരേഖകളും ഇയാള്‍ സമര്‍പ്പിക്കാറുണ്ട്.
ഒരു എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കൂടി സഹായത്തോടെയാണ് ഈ തട്ടിപ്പ്. മുഖ്യമന്ത്രിയുടെ സ്വാധീനം ദുരുപയോഗം ചെയ്താണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്. പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: