ന്യൂദല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്ല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ്പ അനുവദിച്ചെന്ന കേസില്‍ ഐഡിബിഐ ബാങ്ക് മുന്‍ ചെയര്മാന് ഉള്‍പ്പടെ എട്ടുപേര്‍ അറസ്റ്റില്‍. ഐഡിബിഐ ബാങ്ക് മുന്‍ ചെയര്മാന് യോഗേഷ് അഗര്‍വാള്‍, കിങ്ഫിഷര്‍ എയര്‍ലൈന്‍ മുന്‍ സിഎഫ്ഒ രഘുനന്ദന് എന്നിവരാണ് 900 കോടിയുടെ വായ്പ്പതിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് അറസ്റ്റിലായിരിക്കുന്നത്.
ഐഡിബിഐ ബാങ്ക് മുന്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഒ. വി ബുന്ദേലു ഉദ്യോഗസ്ഥരായ എസ്. കെ. വി. ശ്രീനിവാസന്, ആര്. എസ്. ശ്രീധര്‍, കെഎഫ്എ എക്സിക്യൂട്ടീവ് ശൈലേഷ് ബോര്‍കര്‍, എ. സി. ഷാ, അമിത് നദ്കര്‍ണി എന്നിവരാണ് അറസ്റ്റിലായ ബാക്കിയുള്ളവര്‍.
അതിനിടെ ഐഡിബിഐ ബാങ്ക് മുന്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ബി. കെ. ബത്രയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അഴിമതി നടത്തിയതിന് ഈ ഐഡിബിഐ ഉദ്യോഗസ്ഥര്‍ ഇതിനു മുമ്പും അറസ്റ്റിലായിട്ടുണ്ട്.
ബാങ്ക് വായ്പ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് വിജയ് മല്ല്യ ലണ്ടനിലേക്ക് കടന്നത്. മല്ല്യയുമായി ബന്ധപ്പെട്ട നിരവധി സ്വത്തുവകകള്‍ ഇതിനോടകം തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: