ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജനതയുടെ ക്ഷേമം സൈന്യം ഉറപ്പുവരുത്തുമെന്ന് കരസേന തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത്. കരസേന തലവനായി ചുമതലയേറ്റശേഷം ആദ്യമായി ജമ്മു കശ്മീരിലെത്തിയ റാവത്ത് സുരക്ഷാസ്ഥിതിഗതികള്‍ വിലയിരുത്തി. ഡിസംബര്‍ 31നാണ് കരസേന തലവനായി റാവത്ത് ചുമതലയേറ്റത്.
വിവിധ സൈനിക ഏജന്‍സികളുമായി ചര്‍ച്ച നടത്തുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും പ്രതിരോധ വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു. സൈനികരുടെ ഉയര്‍ന്ന ധാര്‍മ്മികതയെയും ജാഗ്രതയെയും അര്‍പ്പണമനോഭാവത്തെയും റാവത്ത് അഭിനന്ദിച്ചു. സിയാച്ചില്‍ ക്യാമ്പിലെത്തിയ അദ്ദേഹം സിയാച്ചിന്‍ യുദ്ധസ്മാരകത്തില്‍ ധീര സൈനികര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: