കുവൈറ്റ് സിറ്റി: കുവൈറ്റിലെ തെക്കുപടിഞ്ഞാറന്‍ എണ്ണപ്പാടത്ത് ചോര്‍ച്ച. ഇതേത്തുടര്‍ന്ന് കമ്പനി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏത് എണ്ണപ്പാടത്താണ് ചോര്‍ച്ചയുണ്ടായതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അല്‍ മഖ് വ എണ്ണപ്പാടത്താണ് ചോര്ച്ചയുണ്ടായതെന്ന്വൈറ്റ് ന്യൂസ് ഏജന്‍സി വെളിപ്പെടുത്തി.
എണ്ണചോര്ന്ന വിവരം കുവൈറ്റ് ഓയില്‍ കമ്പനിയാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. വിഷവാതക ചോര്‍ച്ചയുണ്ടായതിന്റെ സൂചനയില്ലെന്ന് കമ്പനി പറയുന്നു. എത്ര ബാരലുകള്‍ക്ക് ചോര്‍ച്ചയുണ്ടെന്നും വ്യക്തമല്ല. സൗദി അറേബ്യയുടെ കിഴക്കന്‍ തീരപ്രദേശങ്ങളെ ഈ ചോര്‍ച്ച ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ലോകത്ത് എണ്ണയുല്‍പ്പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: