തിരുവനന്തപുരം: ലോ അക്കാദമിയിലെ ദളിത് വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ സ്വന്തം ഹോട്ടലില്‍ പണിയെടുപ്പിക്കുന്നുവെന്ന്കാട്ടി വിദ്യാര്‍ത്ഥി പേരൂര്‍ക്കട പോലീസിന് പരാതി നല്കി. യൂണിഫോമിട്ട വിദ്യാര്‍ത്ഥികളെക്കൊണ്ട് ബിരിയാണി വിളമ്പിക്കുകയും ഹോട്ടലിന്റെ പ്രചരണത്തിനായി തെരുവില്‍ ഇറക്കുകയും ചെയ്തുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
താനടക്കം നാലു പേരെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി ഹോട്ടലില്‍ കൊണ്ടുപോയി മേശ തുടയ്ക്കാനും ഭക്ഷണം വിളമ്പാനും നിയോഗിച്ചു. ഈ പണിയെല്ലാം ചെയ്തതിന് ആദ്യ സെമസ്റ്ററില്‍ ഇരുപതില്‍ പതിനൊന്ന് മാത്രമായിരുന്ന ഇന്റേണല്‍ മാര്‍ക്ക് രണ്ടാം സെമസ്റ്റര്‍ ആയപ്പോള്‍ 19 ആയി ഉയര്‍ന്നുവെന്നും വിദ്യാര്‍ത്ഥി പറയുന്നു.
മെറിറ്റില്‍ പ്രവേശനം കിട്ടിയ മകളെ ഇയര്‍ ഔട്ട് ആക്കുമെന്ന് ലക്ഷ്മി നായര്‍ ഭീഷണിപ്പെടുത്തിയെന്ന് അധ്യാപിക കൂടിയായ രക്ഷിതാവ് പുഷ്പലതയും രംഗത്ത് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: