പള്ളിക്കത്തോട്: ആധുനികലോകത്തിന്റെ പ്രശ്നങ്ങളില്‍ ഉഴലുന്ന മനുഷ്യന്റെ നന്മയ്ക്ക് മാനസിക പരിവര്‍ത്തനം അത്യന്താപേക്ഷിതമാണെന്ന് അഖിലഭാരതീയ ജോയിന്റ് ജനറല്‍ സെക്രട്ടറി മിലന്ദ് പിരാണ്ടെ അഭിപ്രായപ്പെട്ടു.
വിശ്വഹിന്ദു പരിഷത്തിന്റെ അര്‍ദ്ധവാര്‍ഷിക ബൈഠക്കിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജാതിമത വര്‍ഗ്ഗ വര്‍ണ്ണങ്ങള്‍ക്ക് അതീതമായി വ്യക്തിവികസനമാണ് സാമൂഹ്യനന്മയ്ക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രീയ ജനറല്‍ സെക്രട്ടറി കെ.എന്‍.വെങ്കിടേഷ്, സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.ജെ.ആര് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്, കെ.ആര്.ഉണ്ണികൃഷ്ണന്, കെ.മുരളീധരന്, എസ്.ദിലീപ്, കെ.ജി.ലക്ഷ്മണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: