കുമരകം: പഞ്ചായത്തില്‍ വീണ്ടും സിപിഎം ആക്രമണം. ബിജെപി ഒബിസി മോര്‍ച്ച എറ്റുമാനൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് മുരിക്കനാട്ട് അഭിലാഷ് ശ്രീനിവാസന്റെ വീടിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ അക്രമം ഉണ്ടായത്. അസഭ്യവര്‍ഷം ചൊരിഞ്ഞ് വധഭീഷണി മുഴക്കിയ അക്രമിസംഘം വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞുടച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരി സ്ഥലം സന്ദര്‍ശിച്ചു. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ തുടര്‍ച്ചയായി ഉണ്ടാകുന്ന സിപിഎം ആക്രമണങ്ങളില്‍ അദ്ദേഹം പ്രതിഷേധിച്ചു. സംഭവത്തില്‍ ഒബിസി മോര്‍ച്ച ജില്ലാകമ്മറ്റി പ്രതിഷേധിച്ചു. ജില്ലയിലുടനീളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ സിപിഎം നടത്തിവരുന്ന ആക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് കെ.കെ. മണിലാല്‍ ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലങ്കില്‍ ശക്തമായി പ്രതികരിക്കുമെന്ന് ജില്ല ജന:സെക്രട്ടറി രവീന്ദ്രനാഥ്, ജില്ലാ സെക്രട്ടറി എം.എ. അനില്‍കുമാര്‍ വാകത്താനം എന്നിവര്‍ പറഞ്ഞു. സംഭവത്തില്‍ കുമരകം പോലീസ് കേസ് എടുത്തിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: