കൊച്ചി: മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച എസ്എഫ്ഐക്കാര്‍ക്ക്, മുമ്പ് പ്രിന്‍സിപ്പാളിന്റെ ചിത്രം കത്തിച്ച പാരമ്പര്യമുണ്ട്. എസ്എഫ്ഐ- ഇടതുപക്ഷ അദ്ധ്യാപക യൂണിയന് നേതാക്കള്‍ക്ക് ഇന്നും അന്നും കലാലയത്തിലെ പ്രവര്‍ത്തന പാരമ്പര്യം ഇതാണ്.
പ്രിന്‍സിപ്പാള്‍ പ്രൊഫ. എന്‍. എല്‍. ബീനയോട് പ്രതിഷേധിച്ച് കസേര കത്തിച്ച സംഭവത്തെ വിമര്‍ശിച്ച് കുടുതല്‍ പേര് മുന്നോട്ടു വരുന്നുണ്ട്. ഇന്നലെ എബിവിപി പ്രതിഷേധ പ്രകടനം നടത്തി. പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്എഫ്ഐയുടെ പ്രതിഷേധങ്ങള്‍ അനുഭവിച്ച ഡോ. എം. സരസുവാണ് ഉദ്ഘാടനം ചെയ്തത്. എ. കെ. ആന്റണി മഹാരാജാസ് സംഭവത്തെ അപലപിച്ചു.
1992ല്‍ പ്രിന്‍സിപ്പാളായി വിരമിച്ച അബ്രഹാം അറയ്ക്കലിന്റെ ചിത്രം കോളേജ് മുഖ്യ ഹാളില്‍ സ്ഥാപിച്ചത് അന്ന് കാണാതായി.
മുന്‍ പ്രിന്‍സിപ്പാള്‍മാരുടെ ചിത്രം മുഖ്യഹാളില്‍ സ്ഥാപിക്കാറുണ്ട്. കാമ്പസില്‍ ജീവനക്കാരോടും വിദ്യാര്‍ത്ഥികളോടും വളരെ കര്‍ക്കശക്കാരനായിരുന്നു അദ്ദേഹം. യൂണിയന് ഓഫീസ് എസ്എഫ്ഐയുടെ തന്നിഷ്ട പ്രവര്‍ത്തന കേന്ദ്രമാക്കിയത് വിലക്കി. എന്നും വൈകിട്ട് കോളേജ് സമയം കഴിഞ്ഞാല്‍ മുറി പൂട്ടി താക്കോല്‍ പ്രിന്‍സിപ്പാളിനെ ഏല്‍പ്പിക്കണമെന്ന വ്യവസ്ഥ വെച്ചു. നേതാക്കളുള്‍പ്പെടെ എല്ലാവര്ക്കും കോളേജ് പരീക്ഷ നിര്‍ബന്ധമാക്കി, 12 വര്‍ഷം മുടങ്ങിക്കിടന്ന പരീക്ഷാ സംവിധാനം പുന:സ്ഥാപിച്ചു, അദ്ധ്യാപകരും അനദ്ധ്യാപകരും അനുഭവിച്ചിരുന്ന അനര്‍ഹമായ സൗകര്യങ്ങള്‍ വിലക്കി. ഇങ്ങനെ അച്ചടക്കം എതിര്‍ക്കുന്നവരുടെ ശത്രുവായതിനാലാണ് പ്രൊഫ. അറയ്ക്കലിന്റെ ചിത്രം അന്ന് മോഷ്ടിച്ചത്.
”ഈ ചിത്രം കത്തിച്ചു കളഞ്ഞിട്ടുണ്ടാവും, അത്രയ്ക്ക് വിദ്വേഷം ചിലര്‍ക്കും ചില സംഘടനകള്‍ക്കും ഉണ്ടായിരുന്നു,”വെന്ന് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്ത്തകന് പറയുന്നു.
പ്രൊഫ. അറയ്ക്കലിന്റെ മറ്റൊരു ചിത്രം കോളേജില്‍ എവിടെയോ പിന്നീട് സ്ഥാപിച്ചു, മുഖ്യ ഹാളില്‍ ഇല്ല.
അന്ന് പ്രിന്‍സിപ്പാളിന്റെ ചിത്രം കത്തിച്ചു, ഇന്ന് കസേരയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: