ആലപ്പുഴ: ആര്‍ട്ടിസ്റ്റ് കേശവന് സ്മാരക പുരസ്കാരത്തിന് നാടകകൃത്തും സംവിധായകനുമായ അഡ്വ. മണിലാല്‍ അര്‍ഹനായി. നൂറിലേറെ നാടകങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ച അദ്ദേഹം തോപ്പില്‍ ഭാസി, എസ്എല്‍പുരം, എന്‍.എന്‍. പിള്ള, കെ.ടി. മുഹമ്മദ് തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
45 വര്‍ഷമായി അമച്വര്‍, പ്രൊഫഷണല്‍ നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് എട്ടുതവണ ലഭിച്ചിട്ടുണ്ട്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം അടുത്തമാസം 5ന് അമ്പലപ്പുഴ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഫൗണ്ടേഷന് ചെയര്മാന് സി. രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി സുദര്ശനന് വര്‍ണം, ട്രഷറര്‍ അലിയാര് പുന്നപ്ര എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: