കൊച്ചി: നീണ്ട അവധി നല്‍കാനാവില്ലെന്നും 27 ന് ഹാജരാകണമെന്നും സരിത എസ്. നായരോട് സോളാര്‍ അഴിമതി ആരോപണമന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന് കമ്മീഷന്. ഇന്നലെ കമ്മീഷനില്‍ ഹാജരാകാതെ, സരിത അവധിയ്ക്ക് അപേക്ഷിച്ചതിനെ തുടര്‍ന്നാണ് നടപടി.
30ന് ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുന്നതോടെ കമ്മീഷന്റെ തെളിവെടുപ്പ് നടപടിക്രമങ്ങള്‍ അവസാനിക്കും. എന്‍ക്വയറി നിയമത്തിലെ എട്ട് ബി വകുപ്പു പ്രകാരം നോട്ടീസ് ലഭിച്ച സാക്ഷികള്‍ക്ക് അവരുടെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ അതിനു ശേഷം കമ്മീഷന് ഫെബ്രുവരി 20 വരെ സമയം അനുവദിക്കും. തെളിവുകളില്‍ 21 മുതല്‍ മാര്‍ച്ച് 10 വരെ വാദം നടക്കും.
കമ്മീഷന് അയച്ച 8 ബി നോട്ടീസിന് മുന്‍ഡിജിപി കെ. എസ്. ബാലസുബ്രഹ്മണ്യം മറുപടി നല്കി. 40 വര്‍ഷത്തെ സര്‍വ്വീസിനിടെ ഇത്തരമാരു നോട്ടീസ് ആദ്യമാണെന്നും നോട്ടീസിലെ ആവശ്യങ്ങള്‍ അന്യായമാണെന്നുമാണ് മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: