മഹാരാജാസ് കോളേജിലേക്ക് എബിവിപി നടത്തിയ പ്രതിഷേധ മാര്‍ച്ച് പാലക്കാട് വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ടി.എന്‍. സരസു ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് എബിവിപി കോളേജിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. പാലക്കാട് വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ടി.എന്‍. സരസു പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
അദ്ധ്യാപകര്‍ക്കെതിരെ എസ്എഫ്ഐ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇതില്‍ കേരളത്തിലെ സാംസ്കാരിക നായകന്മാര് എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് അവര്‍ ചോദിച്ചു. വിദ്യാഭ്യാസ സമൂഹത്തിന് അപമാനമായിത്തീര്‍ന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. അവര്‍ സമൂഹ മദ്ധ്യത്തില്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. മാര്‍ച്ച് കോളേജിന് മുന്നില്‍ പോലീസ് തടഞ്ഞു. ഇ.എന്‍ നന്ദകുമാര്‍ സരസുടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രതിഷേധ സൂചകമായി എസ്എഫ്ഐ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സ്ഥലം ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചു. എബിവിപി ദേശീയ സെക്രട്ടറി ഒ. നിതീഷ്, സംസ്ഥാന സോഷ്യല്‍ മീഡിയ കണ്‍വീനര്‍ കെ.വി. മനോജ്, ജില്ലാ കണ്‍വീനര്‍ വിഷ്ണു സുരേഷ്, ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: