ലിബ്രെവില്ലെ (ഗാബോണ്‍): കരുത്തരായ കാമറൂണ്‍, ബുര്‍ക്കിന ഫാസോ ടീമുകള്‍ ആഫ്രിക്കന്‍സ് നേഷന്‍സ് കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍.
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഗ്വനിയ ബിസ്സാവോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബുര്‍ക്കിന ഫാസോ അവസാന എട്ട് ടീമിലൊന്നായത്. 12-ാം മിനിറ്റില്‍ റുഡിനില്സണ് സില്‍വയുടെ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ ബുര്ക്കിനോക്ക് വേണ്ടി 58-ാം മിനിറ്റില്‍ ബെര്‍ട്രന്‍ഡ് ട്രോറെയും ലക്ഷ്യം കണ്ടു. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും രണ്ട് സമനിലയുമടക്കം 5 പോയിന്റുമായാണ് ബുര്‍ക്കിന ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.
ആതിഥേയരായ ഗാബോണുമായി ഗോള്‍രഹിത സമനില പാലിച്ചാണ് ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായി കാമറൂണ്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. കാമറൂണിനും അഞ്ച് പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ രണ്ടാമതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: