ആലപ്പുഴ: ടൗണിലെ മദ്യവില്‍പ്പന ശാലകള്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും മാറ്റണമെന്ന് ബിജെപി ആലപ്പുഴ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ത്തു പ്രദേശത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണ്. ടൗണില്‍ കല്ലുപാലം പഗോഡയ്ക്കു സമീപവും, ആശ്രമത്തിനു സമീപവും മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നതിനെതിരേ പ്രദേശവാസികള്‍ സമരത്തിലാണ്. പ്രദേശത്ത് സമാധാന ജീവിതം നിലനിര്‍ത്തുന്നതിനുവേണ്ടി ബിജെപി ജനങ്ങളോടൊപ്പം അവര്‍ക്കുവേണ്ടി നില്‍ക്കുമെന്നും ബിജെപി ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. രഞ്ചന്‍ പൊന്നാട്, റെജികുമാര്‍, ജി. മോഹനന്, കെ.പി. സുരേഷ് കുമാര്‍, വാസുദേവകുറുപ്പ്, ശശികുമാര്‍, അനില്‍ കുമാര്‍, സജി പി. ദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: