ചേര്‍ത്തല: സെമിത്തേരിക്ക് അനുമതിയില്ല. ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ തടയാന്‍ പള്ളി അധികൃതരുടെ നീക്കമെന്ന് ആരോപണം. തണ്ണീര്‍മുക്കം പഞ്ചായത്ത് കരിക്കാട് സെന്റ് ജോസഫ് പള്ളിക്കാണ് സെമിത്തേരിക്കുള്ള അപേക്ഷ നിരസിച്ച് കളക്ടര്‍ ഉത്തരവായത്.
എഴുമനശേരില് ക്ഷേത്രം ഭാരവാഹികളും പ്രദേശവാസികളും സെമിത്തേരിക്കെതിരെ രംഗത്തുവരികയും പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സെമിത്തേരിക്ക് കളക്ടര്‍ അനുമതി നിഷേധിച്ചത്. പള്ളിയുടെ പടിഞ്ഞാറുവശത്തെ മതിലിനോട് ചേര്‍ന്നാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സെമിത്തേരിക്ക് അനുമതി നിഷേധിച്ചതോടെ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ പള്ളി അധികൃതര്‍ ശ്രമിക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ ആരോപിച്ചു.
ഇവിടേക്കുള്ള വഴി തടസപ്പെടുത്താന്‍ നീക്കം നടക്കുന്നതായും പരാതിയുണ്ട്. അമ്പലത്തിന് സമീപത്തെ കുളത്തിലേക്ക് ഫോക്കസ് ചെയ്യുന്ന തരത്തില്‍ സ്ഥാപിച്ചിരുന്ന കാമറ നീക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മ പോലീസ് സ്റ്റേഷനില്‍ പരാതിനല്കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ തഹസില്‍ദാറിന്റെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസില്‍ വിളിച്ച യോഗത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ കാമറയും, മെറ്റല്‍ ഷീറ്റും നീക്കം ചെയ്യാമെന്നും പള്ളി അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.
ഒരു മാസം പിന്നിട്ടിട്ടും യോഗത്തിലെടുത്ത തീരുമാനം പാലിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഫെബ്രുവരി മൂന്നിന് പുനപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കാനിരിക്കെ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള പള്ളി അധികൃതരുടെ ശ്രമമാണിതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: