ആലപ്പുഴ: കുട്ടനാട്ടിലെ എല്ലാ പ്രദേശത്തും ബിഎസ്എന്‍എല്‍ 4ജി കവറേജ് മാര്‍ച്ച് മാസത്തോടെ ലഭ്യമാക്കുമെന്ന് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തില്‍ ബിഎസ്എന്‍എല്‍ അധികൃതര്‍ ഉറപ്പ് നല്കി. ചിത്തിര കായലില്‍ ടവര്‍ സ്ഥാപിച്ച് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ കുട്ടനാട്ടിലെ മിക്ക പ്രദേശങ്ങളിലും ബിഎസ്എന്‍എല്‍ കവറേജ് ലഭ്യമാക്കുമെന്നും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അറിയിച്ചു. കൂടാതെ കുട്ടനാട്ടിലെ എല്ലാ എക്സ്ചേഞ്ചുകളിലും പുതിയ 2ജി, 3ജി ടവറുകളും സ്ഥാപിക്കും.
അഞ്ഞൂറ്റാം പാടശേഖരത്തിന്റെ സംരക്ഷണത്തിനായി 1.14 കോടിയും പൊണ്ടോത്തുക്കരി പാടശേഖരത്തിന്റെ സംരക്ഷണ പണികള്‍ക്കായി 1.23 കോടി, പൊങ്ങ പൂപ്പള്ളി പാടശേഖരത്തിന്റെ സംരക്ഷണ പണികള്‍ക്കായി രണ്ടുകോടി 34 ലക്ഷത്തി ഇരുപത്തി മൂവായിരം രൂപയും അനുവദിച്ചതായി നബാര്‍ഡ് ജില്ലാ മാനേജര്‍ യോഗത്തില്‍ അറിയിച്ചു.
ദേശീയാരോഗ്യമിഷന് കുട്ടനാട്ടില്‍ മൂന്ന് ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികള്‍ ആരംഭിച്ചു കഴിഞ്ഞു. തകഴി ഭാഗത്തു കൂടി ഫ്ളോട്ടിംഗ് ഡിസ്പെന്‍സറി കടന്നു പോകുന്നുണ്ടെങ്കിലും പ്രദേശ വാസികള്‍ക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് എന്‍എച്ച്എം അധികൃതര്‍ ഉറപ്പ് നല്കി. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് 1.75 കോടി രൂപയുടെ പദ്ധതിക്ക് അനുവാദം ലഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതി പ്രകാരം കളരിപ്പറമ്പ് -നാരായണമംഗലം റോഡിന് 1 കോടി 57 ലക്ഷം രൂപാ അനുവദിച്ചതായും നിര്‍മ്മാണം ആരംഭിച്ച പദ്ധതികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും യോഗത്തില്‍ ഉറപ്പ് ലഭിച്ചു.
കുട്ടനാട്ടിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 195 കോടി രൂപയുടെ പുതിയ കുടിവെള്ള പദ്ധതി കേന്ദ്ര ഗവണ്മെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും, നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ ഡിസ്ട്രിബ്യൂഷന്‍ പൈപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ മാര്‍ച്ച് മാസത്തില്‍ ഈ പദ്ധതി ഭാഗികമായി കമ്മീഷന് ചെയ്യാനാകുമെന്നും വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ദീന് ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ വിദ്യുത് യോജന പദ്ധതി പ്രകാരം 3 കോടി 97 ലക്ഷം രൂപാ കുട്ടനാട് നിയോജകമണ്ഡലത്തില്‍ ചെലവഴിച്ചു. 574 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷന് ലഭിച്ചതായും യോഗത്തില്‍ കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.
കൈനകരി പഞ്ചായത്തിലെ വട്ടക്കായല്‍ ടൂറിസം പ്രോജക്ട് മാര്‍ച്ച് മാസത്തില്‍ കമ്മീഷന് ചെയ്യുമെന്ന് ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. 15 കോടിയില്‍പ്പരം രൂപായുടെ ടൂറിസം പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. 40 ഹൗസ് ബോട്ടുകള്‍ക്ക് വരെ ഒരേ സമയം ഹാള്‍ട്ട് ചെയ്യാന്‍ കഴിയുന്ന ഹാള്‍ട്ടിംഗ് സ്റ്റേഷന്, ഫ്ളോട്ടിംഗ് ബോട്ട് ജെട്ടികള്‍, ചെറുതും വലുതുമായ ഷോപ്പുകള്‍,റെസ്റ്റോറന്റ്, സ്ത്രീകള്‍ക്കും പുരുഷ•ാര്‍ക്കും, ടൂറിസ്റ്റുകള്‍ക്കും, ശാരീരിക വൈകല്യമുള്ളവര്‍ക്കും പ്രത്യേകം പ്രത്യേകം ടോയ്ലെറ്റ് സൗകര്യം എന്നിവയും ഇവിടെ ലഭ്യമാണ്.
കൂടാതെ 95 ലക്ഷം രൂപാ മുടക്കിയുള്ള പള്ളാത്തുരുത്തി ഹൗസ് ബോട്ട് ടെര്‍മിനലിന്റെയും, 96 ലക്ഷം രൂപാ ചെലവഴിച്ചുള്ള നെടുമുടി ബോട്ട് ടെര്‍മിനലിന്റെയും നിര്‍മ്മാണം 90 % പൂര്‍ത്തീകരിച്ച് കഴിഞ്ഞതായും മാര്‍ച്ച് മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: