കൊച്ചി :കൊച്ചി മെട്രോ മാര്‍ച്ചില്‍ കമ്മിഷന് ചെയ്യുമെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന് .ആലുവയ്ക്കും പാലാരിവട്ടത്തിനും ഇടയില്‍ പരിശോധന നടത്തിയശേഷമാണ് ശ്രീധരന് ഇക്കാര്യം അറിയിച്ചത് .
സിവില്‍, ഇല്ക്ട്രിക്കല് ടെലികമ്മ്യുണിക്കേഷന്‍ ജോലികള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്കി. മെട്രോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ മെട്രോ അവലോകന യോഗത്തില്‍ മഹാരാജാസ് വരെ പൂര്‍ത്തിയായിട്ടു സര്‍വീസ് തുടങ്ങിയാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
ഇതുമൂലം സര്‍വീസ് ആരംഭിക്കാന്‍ നിര്‍ദിഷ്ട സമയത്തേക്കാള്‍ മൂന്നുമാസം കൂടുതല്‍ എടുത്താലും കുഴപ്പമൊന്നുമില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു .സിഗ്നല്‍ സംബന്ധമായ പരിശോധനകള്‍ വരുന്ന ഒരു മാസം തുടരുമെന്നും ശ്രീധരന് അറിയിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: