കണ്ണൂര്‍: കേരളത്തിലെ റേഷന്‍ സംവിധാനം തകര്‍ക്കുന്ന രീതിയില്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയ ഇടതു-വലതു മുന്നണികളും ഉദ്യോഗസ്ഥരും ഭൂരിപക്ഷം പട്ടികവിഭാഗങ്ങളെയും റേഷന്‍ സംവിധാനത്തിന് പുറത്ത് നിര്‍ത്തിയ നടപടി പുനപരിശോധിച്ച് മുഴുവന്‍ പട്ടികജാതി-വര്ഗ്ഗത്തില്പ്പെട്ടവരെയും മുന്‍ഗണനാ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് പട്ടികജാതി-മോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ദളിത് പീഡനത്തിനെതിരെ പട്ടികജാതി-വര്‍ഗ്ഗമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 16, 17, 18, 19 തീയ്യതികളില്‍ വാഹനപ്രചാരണ ജാഥ നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്, എസ്സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ.ഭരതന്, ബിജെപി ജില്ലാ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്, ഗിരീഷ്, കെ.ബിജു, കെ.സജേഷ്, കെ.പവിത്രന്, എന്‍.കുട്ടികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: