കണ്ണൂര്‍: പീപ്പിള്‍സ് മൂവ്മെന്റ് ഫോര്‍ പീസിന്റെ നേതൃത്വത്തില്‍ 25 ന് രാവിലെ 9.30 മുതല്‍ 3 വരെ കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ശാന്തി സംഗമം സംഘടിപ്പിക്കുന്നു. പി.വി.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്, ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി, ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ് കുമാര്‍, മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ.സരള, വ്യാപാര വ്യവസായി ഏകോപന സമിതി പ്രതിനിധി, പ്രസ്സ് ക്ലബ് പ്രസിഡന്റ്, ചേംബര്‍ ഓഫ് കൊമേഴ്സ്, വ്യാപാര വ്യവസായ സമിതി, ദിശ, ആര്‍ട്ട ഓഫ് ലിവിങ്, ഏകതാ പരിഷത്ത്, മഹാത്മാ മന്ദിരം ഹ്യുമനിസ്റ്റ് മൂവ്മെന്റ്, മലബാര്‍ വികസന സമിതി തുടങ്ങിയ സംഘടന പ്രതിനിധികളും യുവാക്കളെയും വിദ്യാര്‍ഥികളെയും പ്രതിനിധീകരിച്ചുള്ള പ്രതിനിധികളും പങ്കെടുക്കും. പി.വി.രാജഗോപാല്‍, ഫാ.സ്കറിയ കല്ലൂര്‍, ടി.പി.ആര്.നാഥ്, പവിത്രന് തില്ലങ്കേരി, അഡ്വ ബിനോയ് തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: