കണ്ണൂര്‍: ഡോ.സുകുമാര്‍ അഴീക്കോടിന്റെ ചരമവാര്‍ഷികദിനമായ 24ന് അഴീക്കോട് സൗത്ത് യുപി സ്കൂളില്‍ അഞ്ചാമത് സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണം നടത്തുന്നു. ഇതോടനുബന്ധിച്ച് സ്കൂളില്‍ പൂര്‍ത്തീകരിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഡിജിറ്റല്‍ തിയേറ്ററിന്റെ ഉദ്ഘാടനം 24ന് കാലത്ത് പത്തിന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്ക് നല്കുന്ന സ്കൂള്‍ ബസ്സ് പി.കെ.ശ്രീമതി എംപി ഫഌഗ് ഓഫ് ചെയ്യും. മന്ത്രി വി.എസ്.സുനില്‍കുമാര്‍ സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണം നടത്തും. നവതിയുടെ നിറവിലേക്ക് കടക്കുന്ന സ്കൂളിന്റെ നവതി ആഘോഷ ലോഗോ എം.പ്രകാശന് മാസ്റ്റര്‍ പ്രകാശനം ചെയ്യും. ജില്ലാ, സംസ്ഥാനതലത്തില്‍ മികച്ച പാഠ്യേതര പ്രവര്‍ത്തനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളെ ശൗര്യചക്ര പി.വി.മനേഷ് അനുമോദിക്കും. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുള്‍ നിസാര്‍ വായിപറമ്പ, എം.അനിത, എന്‍.പ്രേമസുധ, കെ.സീതാഭായ്, എ.പ്രഭാത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: