ചെന്നൈ: ജെല്ലിക്കെട്ടിനായുള്ള ഓര്‍ഡിനന്‍സ് പാസാക്കാനുള്ള നിയമസഭാ സമ്മേളനം ഡിഎംകെ ബഹിഷ്കരിച്ചു. സമരം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സ്റ്റാലിന് ആരോപിച്ചു.
സമരക്കാരുടെ ആവശ്യം ന്യായമാണെന്നും അത് നടത്തിക്കൊടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സ്റ്റാലിന് പറഞ്ഞു. സമരക്കാരെ രാവിലെ തന്നെ പോലീസ് നേരിട്ടത് നിരാശാജനകം. സമരക്കാര്‍ സ്വയമേ ഒഴിഞ്ഞുപോകാന്‍ തയാറായിരുന്നു. എന്നാല്‍ ഇതിന് അനുവദിക്കാതെ പോലീസ് അവരെ നേരിടുകയായിരുന്നുവെന്നും സ്റ്റാലിന് പറഞ്ഞു.
അതേ സമയം ജെല്ലിക്കെട്ട് നിയമവിധേയമാക്കാനുള്ള ഓര്‍ഡിനന്‍സ് ബില്ലാക്കി മാറ്റി നിയമസഭയില്‍ അവതരിപ്പിക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റു. ഗവര്‍ണറുടെ പ്രസംഗത്തിന് ശേഷം സഭ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പിരിയാനാണ് സാധ്യത. എന്തായാലും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: