ജോര്‍ജിയ: അമേരിക്കയിലെ ജോര്‍ജിയയില്‍ കൊടുങ്കാറ്റിലും മഴയിലും 14 പേര് മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. ജോര്‍ജിയയിലെ തെക്കന്‍ പ്രദേശത്തുള്ള ബ്രൂക്ക്സ്, ബെറിന്, കുക്ക് എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞുവീശിയത്.
ജോര്‍ജിയയിലെ ഏഴു സ്ഥലങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. മിസിസിപ്പിയില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് ശനിയാഴ്ച നാലു പേര് മരിച്ചിരുന്നു. കൂടുതല്‍ സംസ്ഥാനങ്ങളില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: