സിഡ്നി: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയയ്ക്ക്. നാലാം മത്സരം 86 റണ്‍സിനു ജയിച്ചാണ് ഓസീസ് അഞ്ചു മത്സര പരമ്പര സ്വന്തമാക്കിയത് (3-1). സ്കോര്‍: ഓസ്ട്രേലിയ – 353/6 (50), പാക്കിസ്ഥാന് – 267/ (43.5). സെഞ്ചുറിയുമായി തിളങ്ങിയ ഡേവിഡ് വാര്‍ണര്‍ (130) കളിയിലെ താരം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ വാര്‍ണറുടെയും ഗ്ലെന്‍ മാക്സ്വെല് (78), ട്രാവിസ് ഹെഡ്ഡ് (49) എന്നിവരുടെ അര്‍ധശതകങ്ങളുടെയും മികവിലാണ് മികച്ച സ്കോര്‍ നേടിയത്. 119 പന്തില്‍ 11 ഫോറും രണ്ടു സിക്സറുമടക്കം 11ാം സെഞ്ചുറി. 44 പന്തില്‍ 10 ഫോറും ഒരു സിക്സറും പറത്തിയ മാക്സ്വെല്ലാണ് സ്കോര്‍ 350 കടത്തിയത്. നായകന് സ്റ്റീവന്‍ സ്മിത്ത് (49), ഉസ്മാന് ഖവാജ (30) എന്നിവരും സംഭാവന നല്കി. അഞ്ചു വിക്കറ്റെടുത്ത ഹസന് അലി പാക്ക് ബൗളര്‍മാരില്‍ തിളങ്ങി. മുഹമ്മദ് അമീറിന് ഒരു വിക്കറ്റ്.
ഓപ്പണര്‍ ഷര്‍ജീല്‍ ഖാന് (74) പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. ഷൊയ്ബ് മാലിക്ക് (47), മുഹമ്മദ് ഹഫീസ് (40), ബാബര്‍ അസം (31), ഇമാസ് വസിം (25) എന്നിവര്‍ പൊരുതിയെങ്കിലും അതു മതിയായിരുന്നില്ല ജയിക്കാന്‍. മൂന്ന് വീതം വിക്കറ്റെടുത്ത ജോഷ് ഹെയ്സല്‍വുഡ്, ആദം സാമ്പ എന്നിവര്‍ ഓസീസ് ബൗളര്‍മാരില്‍ മുന്പില്. ട്രാവിസ് ഹെഡ്ഡ് രണ്ടും, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്ക് ഓരോന്നും വിക്കറ്റ്. പരമ്പരയിലെ അവസാന മത്സരം 26ന് അഡ്ലെയ്ഡില്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: