പോര്‍ട്ട്മോര്‍സ്ബി: പാപ്വ ന്യൂ ഗിനിയയിലും പസഫിക് സമുദ്രത്തിലെ സോളമന് ദ്വീപിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 8.0 രേഖപ്പെടുത്തിയതായി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. പാപ്വ ന്യൂ ഗിനിയില്‍ നിന്ന് 167 കിലോമീറ്റര്‍ പടിഞ്ഞാറ് ബോഗണ്‍വില്ല ദ്വീപിനടുത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടര്‍ ചലനങ്ങളുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ശക്തമായ സുനാമിത്തിരകള്‍ക്ക് സാധ്യതയുണ്ടെങ്കിലും സുനാമി മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. ഭൂചലനത്തെ തുടര്‍ന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: