പയ്യന്നൂര്‍: പേരൂല്‍ വരിക്കച്ചാല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തിരിതെളിഞ്ഞു. യജ്ഞാചാര്യന്‍ വട്ടപ്പറമ്പ് ഉണ്ണികൃഷ്ണന് നമ്പൂതിരിയെ വാദ്യമേള ഘോഷത്തോടെ സ്വീകരിച്ച് ആചാര്യവരണം നടത്തി.തുടര്‍ന്ന് മാഹാത്മ്യ പാരായണം നടന്നു. ലക്ഷംദീപം സമര്‍പ്പണവുമുണ്ടായി. ശ്രീകൃഷ്ണാവതാരവും 25 ന് രുഗ്മിണി സ്വയംവര ഘോഷയാത്രയും നടക്കും 27 ന് സമൂഹ അന്നദാനത്തോടെ സമാപിക്കും. 28 ന് ക്ഷേത്ര ഉത്സവം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: