പയ്യാവൂര്‍: പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളാഘോഷത്തിനും നവനാള്പ്രാത്ഥനയ്ക്കും ഇന്നലെ വൈകീട്ട് നാലിന് വികാരി ഫാ: ഡോ: ജോസ് വെട്ടിക്കല്‍ കൊടിയേറ്റിയതോടെ തുടക്കമായി. തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ കാര്‍മ്മികത്വം വഹിച്ച് ഫാ.ജോര്‍ജ് പടിഞ്ഞാറേ ആനശ്ശേരില്‍ വചന സന്ദേശം നല്കി. ആഘോഷങ്ങള്‍ ഫെബ്രുവരി രണ്ടിന് സമാപിക്കും. ഇന്നു മുതല്‍ 30 വരെ വൈകുന്നേരം 4.15. ന് നടക്കുന്ന ആഘോഷമായ കുര്‍ബാന, വചന സന്ദേശം, നവനാള്പ്രാത്ഥന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ: ജോസഫ് തേനംമാക്കല്‍, ഫാ: അരുണ്‍ മുയല്‍ക്കല്ലിങ്കല്‍, ഫാ: അബ്രാഹം ഞാമത്തോലില്‍, ഫാ: ജോസഫ് കൊരട്ടിപ്പറമ്പില്‍, ഫാ: ക്രിസ്റ്റി ചക്കാനിക്കുന്നേല്, ഫാ: പീറ്റര്‍ കൊച്ചു വീട്ടില്‍, ഫാ: കെ.ടി.മാത്യൂ കുഴുപ്പില്‍, ഫാ: ഫ്രാന്‍സീസ് തേക്കുംകാട്ടില്‍, എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.ഈ ദിവസങ്ങള്‍ ശിശുദിനം, വിദ്യാത്ഥി ദിനം, കുടുംബ ദിനം, രോഗി ദിനം, കര്‍ഷക ദിനം, ജൂബിലി ദിനം, സാരഥി ദിനം, തൊഴിലാളി ദിനം, എന്നിങ്ങനെ ആഘോഷിക്കും.മരിച്ചവരുടെ ഓര്‍മ്മ ദിനമായി ആചരിക്കുന്ന 31ന് രാവിലെ 6.45 ന് വിശുദ്ധ കുര്‍ബാന, വൈകീട്ട് 4.15ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ: ജോസഫ് കണ്ണംകുളം കാര്‍മ്മികത്വം വഹിക്കും. ആറിന് സെമിത്തേരിയില്‍ ഒപ്പീസ് ഫാ: അബ്രാഹം പൊരുന്നോലിലച്ചന്റെയും, പരേതരായ മുന്‍ വികാരിമാരുടെയും, ഇടവകാംഗങ്ങളുടെയും അനുസ്മരണം. രാത്രി ഏഴിന് സണ്‍ഡേ സ്കൂളിന്റെയും, ഭക്തസംഘടനകളുടെയും വാര്‍ഷികം കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി റെക്ടര്‍ ഫാ.ഡോ: എമ്മാനുവേല്‍ ആട്ടേല്‍ വിശിഷ്ടാതിഥി ആയിരിക്കും ഒന്നിന് രാവിലെ ഏഴിന് കുര്‍ബാന, വൈകുന്നേരം അഞ്ചിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ: ആന്റണി പുരയിടം മുഖ്യകാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: