ഗുവാഹത്തി: ആസാമിലെ തിന്‍സുകിയ ജില്ലയില്‍ അസം റൈഫിള്‍സിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു.നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു ഭീകരരെ സൈന്യം വകവരുത്തി.
തിന്സുകിയയില്നിന്ന് 12 മൈല്‍ അകലെയുള്ള ജാഗുണ് എന്ന സ്ഥലത്താണ് ആക്രമണം നടന്നത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തില്‍ സൈനകരുടേത് അടക്കം നാലു വാഹനങ്ങള്‍ തകര്‍ന്നു. ഇന്തോ- മ്യാന്മര് അതിര്‍ത്തിയില്‍ നടക്കുന്ന പങ്സാവു ആഘോഷത്തില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന വിനോദ സഞ്ചാരികള്‍ക്ക് അകമ്പടി പോയ സൈനികര്‍ക്ക് നേരെയായിരുന്നു ഭീകരരുടെ ആക്രമണമുണ്ടായത്.
ആക്രമണത്തെത്തുടര്‍ന്ന് സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചു. ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. തെരച്ചിലിനിടെയാണ് രണ്ടു ഭീകരരെ സൈന്യം വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: