ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും സഖ്യത്തിലെത്തി. നാല് പതിറ്റാണ്ട് സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നത് 105 സീറ്റില്‍ മാത്രം. എസ്പി 298 സീറ്റില്‍ മത്സരിക്കും. ഒറ്റക്ക് മത്സരിച്ചാല്‍ തുടച്ചു നീക്കപ്പെടുമെന്ന ഭയമാണ് എസ്പിക്ക് മുന്നില്‍ കീഴടങ്ങാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.
ഒരു ഘട്ടത്തില്‍ എണ്‍പത് സീറ്റുകള്‍ മാത്രമാണ് എസ്പി വാഗ്ദാനം ചെയ്തിരുന്നത്. ഏകപക്ഷീയമായി അഖിലേഷ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത് പാര്‍ട്ടിക്ക് നാണക്കേടായി.
തുടര്‍ന്ന് എസ്പിയുമായി സഹകരിക്കരുതെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യമുയര്‍ത്തി. എന്നാല്‍ അപമാനം സഹിച്ചും അഖിലേഷിനൊപ്പം നില്‍ക്കണമെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. പ്രിയങ്കയുടെ ദൂതനെ അഖിലേഷ് കാണാന്‍ കൂട്ടാക്കാതിരുന്നതും ചര്‍ച്ചയായി.
120 സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. താത്പര്യമില്ലെങ്കില്‍ ചര്‍ച്ച അവസാനിപ്പിക്കാമെന്ന കടുത്ത നിലപാട് അഖിലേഷ് സ്വീകരിച്ചതോടെ 105 സീറ്റില്‍ കോണ്‍ഗ്രസ് വഴങ്ങി. സംസ്ഥാന നേതാക്കളില്‍ ചിലര്‍ സഖ്യത്തില്‍ അതൃപ്തരാണ്. രാംഗോപാല്‍ യാദവില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ഇത്രയും സീറ്റുകള്‍ അഖിലേഷിനെക്കൊണ്ട് കോണ്‍ഗ്രസ് അംഗീകരിപ്പിച്ചത്. സമാജ്വാദി പാര്‍ട്ടി ഇന്നലെ ഒറ്റക്ക് പ്രകടന പത്രിക പുറത്തിറക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: