ന്യൂദല്‍ഹി: കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തിനൊപ്പം ഇന്നലെയുണ്ടായ ഹീരാഖണ്ഡ് ട്രെയിനപകടവും എന്‍ഐഎ അന്വേഷിക്കും.
അട്ടിമറി നടന്നെന്നെ സംശയമാണ് കാരണം. നവംബറിലെ കാണ്‍പൂര്‍ ദുരന്തം അട്ടിമറിയാണെന്ന് ദിവസങ്ങള്‍ക്കു മുന്‍പാണ് വെളിവായത്. ഈ പശ്ചാത്തലത്തില്‍ ഇന്നലത്തെ അപകടവും അന്വേഷിക്കണമെന്നാണ് അഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
ഐഎസ്ഐയോ അവരുടെ സഹായത്തോടെ മാവോയിസ്റ്റുകളോ അട്ടിമറി നടത്താനുള്ള സാധ്യതയാണ് പരിശോധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: