കോട്ടയം: ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ തൊണ്ണൂറ്റിയാറാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ഭാഗവതാമൃത സത്രം ഇന്ന് മുതല്‍ ഫെബ്രുവരി 2വരെ മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രസന്നിധിയില്‍ നടക്കും. ഫെബ്രൂവരി രണ്ടിനാണ് ഭാഗവതഹംസ ജയന്തി. അന്നു നടക്കുന്ന ജയന്തി സമ്മേളനം ശ്രീഎം ഉദ്ഘാടനം ചെയ്യും. സത്രവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവുമായുള്ള രഥഘോഷയാത്ര തിരുവൈരാണിക്കുളം മഹാദേവക്ഷേത്രസന്നിധിയില്‍ നിന്ന് ഇന്ന് വൈകിട്ട് മള്ളിയൂരില്‍ എത്തിച്ചേരും. വൈകിട്ട് ആറിനാണ് സമാരംഭസഭ.
ഭാഗവതാമ്യത സത്രത്തിന് മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരിയാണ് മുഖ്യാചാര്യന്‍. വെണ്മണി കൃഷ്ണന്മ്പൂതിരി, എ.കെ. ബാലകൃഷ്ണപിഷാരടി, പെരുമ്പള്ളി കേശവന് നമ്പൂതിരി, ശ്രീധര്‍ ശര്‍മ്മ, കിഴക്കേടം ഹരിനാരായണന് നമ്പൂതിരി, വിഠല്‍ദാസ് ജയകൃഷ്ണ ദീക്ഷിതര്‍ എന്നിവര്‍ ആചാര്യന്മാരായിരിക്കും. രാവിലെ 9മുതല്‍ വൈകിട്ട് 6.30വരെയാണ് പ്രഭാഷണം.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ഭാഗവതരഥഘോഷയാത്രയോടെ സത്രത്തിന് തുടക്കമാകും. വൈകിട്ട് 7മുതല്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും കൈതപ്രം ദീപാങ്കുരന് നമ്പൂതിരിയും നയിക്കുന്ന ഭക്തിഗാന തരംഗിണി. 24ന് കെ.ജി.ജയന്, 25ന് ടി.എസ്. രാധാകൃഷ്ണന്, 26ന് മഞ്ഞപ്ര മോഹനന്, 27ന് മാതംഗി സത്യമൂര്‍ത്തി എന്നിവരുടെ സംഗീത സദസ്സ്, ഫെബ്രുവരി ഒന്നിന് ഉച്ചക്ക് 12.30മുതല്‍ കാവാലം ശ്രീകുമാറിന്റെ സംഗീതസദസ്സ്, ഫെബ്രുവരി രണ്ടിന് രാവിലെ 9 മുതല്‍ കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ മാനസജപലഹരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: