മുംബൈ : ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ജനങ്ങളില്‍ നിക്ഷേപങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് പേമെന്റ് ബാങ്കുകളുടെ മുഖ്യലക്ഷ്യം. ആര്‍ബിഐ ആക്ട് 1934 സെക്ഷന്‍ 42(6)(എ) ലാണ് പേമെന്റ് ബാങ്കുകള്‍ ഉള്‍പ്പെട്ടിരിക്കുന്നത് 1949 ബാങ്കിങ് നിയന്ത്രണ നിയമം 22 പ്രകാരമാണ് ഇവര്‍ക്ക് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്.
ഇതുപ്രകാരം പേമെന്റ് ബാങ്കിലൂടെ ഒരു വ്യക്തിക്ക് 100,000 രൂപ വരെ നിക്ഷേപിക്കാം. ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ഈ പരിധി ഉയര്‍ത്താം. കുറഞ്ഞ വരുമാനക്കാര്‍ക്കും ചെറുകിട ബിസിനസ് സംരംഭകര്‍ക്കും അസംഘടിത മേഖലകളില്‍ ഉള്ളവര്‍ക്കും ഇതില്‍ നിക്ഷേപം നടത്താം.
പേമെന്റ് ബാങ്കുകള്‍ക്ക് ശാഖകള്‍, എടിഎമ്മുകള്‍ തുടങ്ങിയവ ആരംഭിക്കാനുള്ള അവസരവും ഇവര്‍ നല്‍കുന്നുണ്ട്. ബാങ്കിങ് റെഗുലേഷന് ആക്ട് 1949 പ്രകാരമാണ് ഇവ പ്രവര്‍ത്തിക്കുക.
ചെറുകിട നിക്ഷേപ അക്കൗണ്ടുകള്‍: ഒരു വ്യക്തിയില്‍ നിന്നുള്ളതോ, ചെറുകിടസ്ഥാപനങ്ങളില്‍ നിന്നുമുള്ള ഡിമാന്‍ഡ് ഡെപ്പോസിറ്റുകള്‍, സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് പേമെന്റ് ബാങ്കുകള്‍ക്ക് സ്വീകരിക്കാം. എന്നാല്‍ എന്‍ആര്‍ഐ നിക്ഷേപം നടത്താനാവില്ല. 1,00,000 വരെ ഒരു വ്യക്തിക്ക് നിക്ഷേപം നടത്താം.
പണം നല്‍കലും അടയ്ക്കലും: പേമെന്റ് ബാങ്കുകള്‍ ശാഖകള്‍ വഴിയോ അല്ലെങ്കില്‍ എടിഎം വഴിയോ ആണ് പണം നല്‍കുന്നത്. ഇതു കൂടാതെ നെറ്റ് ബാങ്കുകള്‍ ഉപയോഗിച്ചും പണം അടക്കാവുന്നതാണ്്. അതുകൂടാതെ പ്രത്യേകം ആപ്പുകള്‍ വഴിയും നിക്ഷേപം നടത്താം.
ക്രോസ് ബോര്‍ഡര്‍ റെമിറ്റന്‍സ്: കറന്റ് അക്കൗണ്ടുകളുടെ പരിധിക്കപ്പുറത്തുറത്തു നിന്നും ഇടപാടു നടത്താന്‍ ഇതിലൂടെ സാധിക്കും.
ഇന്റര്‍നെറ്റ് ബാങ്കിങ് : ഇന്റര്‍നെറ്റ് ബാങ്ക് ഇടപാട് നടത്താനും ആര്‍ബിഐ പേമെന്റ് ബാങ്കുകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ബാങ്കിങ് ഇടപാടുകളുടെ ചെലവ് കുറയ്ക്കുന്നതിനാണ് ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നത്. ആര്‍ടിജിഎസ്/എന്‍ഇഎഫ്ടി/ഐഎംപിഎസ്് സേവനങ്ങളും ഇതില്‍ ലഭ്യമാണ്.
ധന ഇടപാടുകള്‍: പേമെന്റ് ബാങ്കുകളുടെ ഇടപാടുകള്‍ മറ്റുള്ളവയെഅപേക്ഷിച്ച് കുറവാണ് അതുകൊണ്ടുതന്നെ നഷ്ട സാധ്യതകളും കുറവാണ്. മ്യൂച്ചല്‍ ഫണ്ട്, ഇന്‍ഷുറന്‍സ്, പെന്ഷന് തുടങ്ങിയവ മേഖലകളിലും പേമെന്റ് ബാങ്ക് വഴി നിക്ഷേപം നടത്താനും അംഗീകാരം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: