എരുമേലി: വീടിന് തീപടര്‍ന്ന് പിടിച്ച് വീടും വീട്ട് ഉപകരങ്ങളും കത്തി നശിച്ചു.എരുമേലി ശ്രീനിപുരം നിരവത്ത്കാവ് സുനിലിന്റെ വീടാണ് കത്തി നശിച്ചത്.
പുതിയ വീട് നിര്‍മ്മിക്കുന്നതിനാല്‍ സുനിലും കുടുംബവും താല്കാലികമായി താമസിക്കുന്ന വീടാണ് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ കത്തിയമര്‍ന്നത്. തുണികള്‍,കട്ടില്, പാത്രങ്ങള്‍,ശുചിമുറിയുടെ വാതിലുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും കത്തി നശിച്ചു.
പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്താല്‍ നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണം പാതിവഴിയില്‍ കിടക്കുമ്പോള്‍ തമാസ സ്ഥലവും അവശ്യ വസ്തുക്കളും കത്തിനശിച്ചത് ഈ കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: