നെടുങ്കണ്ടം: ഇരുചക്ര വാഹനത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ എക്സൈസ് പിടിയില്‍. എറണാകുളം പള്ളുരുത്തി കമ്പിവേലിക്കകത്ത് ബിബിന്‍ (19), നെല്‍സണ്‍ മണ്ഡല റോഡ് കാറ്റുപറമ്പില് സിബിന് (21) എന്നിവരാണ് പിടിയിലായത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഉടുമ്പന്‍ച്ചോല എക്സൈസ് സംഘവും ബോഡിമെട്ട് ചെക്ക് പോസ്ററ് എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നും കേസ് പിടികൂടിയത്.
ബിബിന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയും സിബിന് ഹോട്ടല്‍മാനേജ്മെന്റ് വിദ്യാര്‍ത്ഥിയുമാണ്. സ്വന്തം ഉപയോഗത്തിനും കൂട്ടുകാര്‍ക്ക് നല്കുന്നതിനുമാണ് കഞ്ചാവ് കടത്തിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
ഇതിന് മുമ്പ് സുഹൃത്തുക്കള്‍ ഇത്തരത്തില്‍ കടത്തിയിരുന്നെന്നും ബോഡിമെട്ടിലെ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നും ഇവര്‍ പറയുന്നു.
ഇരുവരും സഞ്ചരിച്ച് ഹോണ്ടാ ഡിയോ സ്കൂട്ടറും പിടിച്ചെടുത്തു. റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രസാദ് വൈ, ഉദ്യോഗസ്ഥരായ ശ്രീകുമാര്‍, ജലീല്‍, അനീഷ്, അനൂപ്, ആസിഫലി എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. ഇവരെ ഇന്ന് കോടതില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: