ആലപ്പുഴ: നഗരസഭയുടെ അനുവാദമില്ലാതെ ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് അടിയന്തിരമായി അധികാരികള്‍ ഇടപെട്ട് പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിക്കണമെന്ന് ഗാന്ധിയന്‍ ദര്‍ശനവേദി ചെയര്മാന് ബേബി പാറക്കാടന്‍ ആവശ്യപ്പെട്ടു. ആലപ്പുഴ ഗാന്ധിയന്‍ ദര്‍ശനവേദി ഹാളില്‍ കൂടിയ കേന്ദ്രസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി പാറക്കാടന്‍.
ഗാന്ധിയന്‍ ദര്‍ശനവേദി വൈസ് ചെയര്മാന് പ്രദീപ് കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. പി.ജെ. കുര്യന്, എം.എ. ജോണ്‍ മാടമന, ജോര്‍ജ് തോമസ് ഞാറക്കാട്, ആന്റണി കരിപ്പാശ്ശേരി, ഇ. ഷാബ്ദ്ദീന്‍, ടി.എം. സന്തോഷ്, റോജോ ജോസഫ്, എന്‍.എന്‍. ഗോപിക്കുട്ടന്, ലൈസമ്മ ബേബി, ജോസഫ് പാട്രിക്ക്, ജേക്കബ് എട്ടുപറയില്‍, ഡി.ഡി. സുനില്‍കുമാര്‍, ടി.എക്സ്. ജെയിംസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: