അമ്പലപ്പുഴ: കരാറുകാരന്റെ അനാസ്ഥമൂലം കാപ്പിത്തോട്ടിലെ സുരക്ഷാ ഭിത്തി നിര്‍മാണം ഉപേക്ഷിച്ചു. കഴിഞ്ഞ ഡിസംബര്‍ ഒമ്പതിനാണ് 47 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മിക്കുന്ന റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ജി. സുധാകരനാണ് നിര്‍വഹിച്ചത്.
തുടര്‍ന്നു ഇടയ്ക്കു നിര്‍മാണ പ്രവര്‍ത്തനം നിലയ്ക്കുകയുമായിരുന്നു. കാപ്പിത്തോടിനു ഭിത്തി കെട്ടാത്തതിനെ തുടര്‍ന്നാണ് പാതി വഴിയില്‍ നിര്‍മാണ പ്രവര്‍ത്തനം നിര്ത്തിവയ്ക്കാനിടയായത്
ഒന്നര മീറ്റര്‍ ദൈര്‍ഘ്യവും 5.5 മീറ്റര്‍ വീതിയിലുമുള്ള ഈ റോഡിന്റെ രണ്ടു വശങ്ങളിലും കാപ്പിത്തോടും സ്വകാര്യ വ്യക്തിയുടെ ഭൂമിയും പയോഗശൂന്യമായ കുളവും സ്ഥിതി ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ഭാഗങ്ങളില്‍ സുരക്ഷാ ഭിത്തി നിര്‍മിച്ചില്ലെങ്കില്‍ വര്‍ഷകാലത്ത് മഴവെള്ളം കെട്ടി നില്‍ക്കുകയും പ്രദേശമാകെ വെള്ളക്കെട്ടില്‍ മുങ്ങുന്ന സ്ഥിതിയുമുണ്ടാകും. ഇതു കണക്കിലെടുത്ത് ഈ ഭാഗങ്ങളില്‍ സുരക്ഷാ ഭിത്തി കെട്ടണമെന്ന ആവശ്യം ഉയരുകയും ഇതിനും ഫണ്ടില്‍ തുക വകയിരുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ സമീപത്തെ വസ്തു ഉടമ സുരക്ഷാ ഭിത്തി കെട്ടാന്‍ അനുവദിക്കുന്നില്ല എന്ന പ്രരണം നടത്തി പ്രദേശവാസികളെ തെറ്റിധരിപ്പിച്ച് കരാറുകാരന് ഭിത്തി നിര്‍മാണം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഭിത്തി കെട്ടാതെയും കാപ്പിതോട്ടിലെ മാലിന്യം നീക്കാതെയും റോഡിന്റെ പുനരുദ്ധാരണം നടത്താന്‍ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: