ചെന്നൈ: ജെല്ലിക്കെട്ടിനായി നിയമനിര്‍മ്മാണം നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം. ഇതിനുള്ള കരട് നിയമസഭയില്‍ ഉടന്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെല്ലിക്കെട്ടിന്റെ ഉദ്ഘാടനത്തിനായി മധുരയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താല്‍ക്കാലിക പ്രശ്നപരിഹാരം പോരെന്നും, ജെല്ലിക്കെട്ടിന് അനുകൂലമായി ഒരു കോടതിക്കും ചോദ്യം ചെയ്യാന്‍ കഴിയാത്തത്ര ശക്തമായ നിയമനിര്‍മാണം വേണമെന്നും ആവശ്യമുയര്‍ത്തി പ്രക്ഷോഭം ശക്തമായതോടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രക്ഷോഭത്തെതുടര്‍ന്ന് മധുരയില്‍ ഇത്തവണ ജെല്ലിക്കെട്ട് ഉപേക്ഷിക്കുമെന്നാണ് വിവരം.ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്താനാകാതെ ചെന്നൈയിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: