കൊട്ടാരക്കര: ഏനാത്ത് ബെയ്ലി പാലത്തിന്റെ ആവശ്യമില്ലെന്നു മന്ത്രി ജി.സുധാകരന്. കൊട്ടാരക്കരയില്‍ മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മന്ത്രി.
കെഎസ്ടിപി റോഡ് സുരക്ഷാ പദ്ധതിയുടെ നടത്തിപ്പുകാരായ ഇകെകെ ആയിരിക്കും കരാറുകാര്‍. ഈ പദ്ധതിയില്‍ ഇപ്പോള്‍ തന്നെ രണ്ടുകോടി രൂപ ഏനാത്ത് പാലം നവീകരണത്തിനായി വകയിരുത്തിയിട്ടുണ്ട്. തടസങ്ങളില്ലെങ്കില്‍ ഈ തുക കൂടി ഉപയോഗിച്ച് കൂടുതല്‍ ബാധ്യതകള്‍ ഇല്ലാതെ ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഇതിനുള്ള എസ്റ്റിമേറ്റ് എത്രയും പെട്ടെന്നു സമര്‍പ്പിക്കാന്‍ കെഎസ്ടിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരിക്കും നിര്‍മ്മാണം. അന്തമന്‍ പാലത്തിനു ബലക്ഷയം ഇല്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്കിയ റിപ്പോര്‍ട്ട്. ഏനാത്ത് പാലത്തിനു സമാന്തരമായ ഇടറോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കും. പാലത്തിനു സംഭവിച്ച ബലക്ഷയത്തിനു പ്രധാന കാരണം മണലൂറ്റാണെന്നും മന്ത്രി പറഞ്ഞു.
കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന് നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടം ഏപ്രില്‍ 30ന് പൂര്‍ത്തീകരിച്ചു ഉദ്ഘാടനസജ്ജമാക്കും. യുഡിഎഫ് സര്‍ക്കാര്‍ വെട്ടിക്കുറച്ച നാലാംനില പൂര്‍ത്തീകരിക്കുന്നതിന് ഏഴു കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വാടക കെട്ടിടങ്ങളില്‍ അങ്ങിങ്ങായി കിടക്കുന്ന 26 സര്‍ക്കാര്‍ ആഫീസുകള്‍ സിവില്സ്റ്റേഷന് കെട്ടിടത്തിലേക്ക് മാറ്റാനാകുമെന്നും മന്ത്രി പറഞ്ഞു. ഐഷാപോറ്റി എംഎല്‍എ, നഗരസഭാ കൗണ്‍സിലര്‍മാരായ എസ്.ആര്.രമേശ്, സി.മുകേഷ്, പൊതുമരാമത്തു ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: