കണ്ണൂര്‍: കലയുടെ വര്‍ണമഴ പെയ്യിച്ച ആറ് ദിനരാത്രങ്ങള്‍ കണ്ണൂരിന് സമ്മാനിച്ച സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. കണ്ണൂര്‍ ജനതയൊന്നാകെ നെഞ്ചേറ്റിയ മത്സരങ്ങള്‍ കാണാന്‍ രണ്ട് ലക്ഷത്തോളം കലാസ്വാദകരാണ് നഗരത്തിലെത്തിയത്.
അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോഴും സ്വര്ണക്കപ്പിനായുളള ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോഴിക്കോട്, പാലക്കാട് ജില്ലകള്‍ തമ്മില്‍. ഇരു ജില്ലകളും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ആകെയുള്ള 232 ഇനങ്ങളില്‍ 217 മത്സരങ്ങള്‍ പൂര്‍ത്തിയായി.
സംസ്കൃതോത്സവത്തില്‍ എറണാകുളം, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളും; അറബിക് കലേത്സവത്തില്‍ കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കൊല്ലം ജില്ലകളും ഒപ്പത്തിനൊപ്പം കുതിക്കുന്നു.
ഇന്ന് വൈകിട്ട് നാലിന് പ്രധാന വേദിയായ നിളയില്‍ നസമാപന പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: